Sep 9, 2024

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടർമാരില്ല: കുത്തിയിരുന്ന് പ്രതിക്ഷേധിച്ച് യു.ഡി എഫ് മെമ്പർമാർ


കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ സ്ഥിരം ഡോക്ടർമാരുടെ സേവനമില്ലാത്തതിലും ഉച്ചക്ക് ശേഷം ഓ.പി പ്രവർത്തിക്കാത്തതിലും ആശുപത്രി ഞായറാഴ്ച്ചകളിൽ തുറന്ന് പ്രവർത്തിക്കാത്തതിലും പ്രതിക്ഷേധിച്ച് യു.ഡി.എഫ് മെമ്പർമാർ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി .


മെഡിക്കൽ ഓഫീസർ ഉൾപ്പെടെ ഡോക്ടർമാരും ജീവനക്കാരും ദീർഘകാല അവധിയിൽ പ്രവേശിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ദാഷ്ട്യസ്വഭാവം കൊണ്ടാണെന്നും ജീവനക്കാരോട് മാന്യമായി പെരുമാറാൻ പ്രസിഡൻ്റ് തയ്യാറാകാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഭരണസമിതി അംഗം വി.എ നസീർ കുറ്റപ്പെടുത്തി.

ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതും ഉച്ചയ്ക്ക് ശേഷം ഓ പി പ്രവർത്തിക്കാത്തതും ഞായറാഴ്ചകളിൽ ആശുപത്രി അടച്ചിടേണ്ടി വരുന്നതും പാവപ്പെട്ട ജനങ്ങളൊടുള്ള വെല്ലുവിളിയാണെന്ന് ഭരണസമിതി അംഗം ജോണി വാളിപ്ലാക്കൽ പറഞ്ഞു.

ഭരണ സമിതി അംഗങ്ങളായ മോളി തോമസ് വാതല്ലൂർ, ബോബി ഷിബു എന്നിവരും സമരത്തിൽ പങ്കെടുത്തു. വിവാദങ്ങൾ ക്കിടയിലും താത്കാലികമായി നിയമിച്ച ഏക ഡോക്ടറുടെ സേവനം മാത്രമാണ് ഇപ്പോഴും കുടുംബാരോഗ്യകേന്ദ്രത്തിൽ ലഭ്യമാകുന്നത് ഇത് മൂലം ഇരുനൂറോളം രോഗികളെയാണ് നിലവിലുള്ള ഡോക്ടർ പരിശോധിക്കുന്നത്
ഉച്ചയ്ക്ക് ശേഷം ഒപി പ്രവർത്തിക്കാത്തതും രോഗികളെ വലക്കുന്നുണ്ട്.

മലയോരത്ത് മഴ തുടരുന്നതിനാൽ പനി ഉൾപ്പെടെയുള്ള അസുഖബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. കൈ കുഞ്ഞുങ്ങളുമായി അമ്മമാരും മുതിർന്നവരും ഉൾപ്പെടെ 
ആശുപത്രിയിലെത്തി ഡോക്ടറില്ലെന്നറിഞ്ഞ് തിരിച്ചു പോകുന്നതും പ്രതിക്ഷേധത്തിന് കാരണമായിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only