കോടഞ്ചേരി : പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അധ്യാപക ദിനത്തിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നടന്ന പൂർവ്വ അധ്യാപക സംഗമം ആകാശവാണി സീനിയർ ആർട്ടിസ്റ്റ് ആർ.കനകാംബരൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.സി ജേക്കബ്ബ് മുഖ്യപ്രഭാഷണം നടത്തി.
പൂർവ്വ അധ്യാപക പ്രതിനിധി ജീമോൾ.കെ തെരുവൻകുന്നേൽ, ഹെഡ്മാസ്റ്റർ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, ബിനു ജോസ്, ബിജി പി.വി, പ്രബിത സനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അനുസ്മരണം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ സംഗമത്തിന്റെ ഭാഗമായി നടന്നു.
Post a Comment