കൊല്ലത്ത് 19കാരിയെ ഭർതൃവീട്ടുകാർ കെട്ടിയിട്ട് മർദിച്ചതായി പരാതി. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ചായിരുന്നു മർദനം. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനക്കാണ് മർദനമേറ്റത്. പ്രസവം കഴിഞ്ഞ് 27ാം ദിവസമാണ് മർദനമേറ്റത്.
ഭർത്താവും ഭർതൃസഹോദരനും ഭർതൃപിതാവും ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. കുഞ്ഞിന് പാല് കൊടുത്തിട്ട് കിടത്തി ഉറക്കിയിരുന്നതായി യുവതി പറയുന്നു. ഭർത്താവ് കഴുത്തിന് പിടിച്ച് മർദിക്കുകയും തലയണവെച്ച് തല അമർത്തിപിടിച്ചെന്നും യുവതി പറയുന്നു.
ഭർത്താവിന്റെ സഹോദരനും, ഭർതൃപിതാവും മർദിച്ചു. ശ്വാസം പോലും കിട്ടിയില്ലെന്നും അവർ മർദിച്ച് അവശയാക്കിയെന്നും യുവതി പറയുന്നു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ തന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
Post a Comment