കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെEPIP ലിസ്റ്റിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ഓണ സമ്മാനമായി പരിപ്പ്, പയർ,കടല, ഉഴുന്ന്, പഞ്ചസാര, മുളക്, പയസ കിറ്റ് തുടങ്ങി 15 പലവ്യഞ്ജനങൾ ഉൾപ്പെടുന്ന കിറ്റ് ആണ് ഓണ സമ്മാനമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പ്രൊജക്റ്റിൽ ഉൾപ്പെടുത്തി 77 ഗുണഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഓണ കിറ്റിന്റെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ജമീല അസീസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്റ്റാൻഡിങ് ചെയർമാൻ മാരായ ജോസ് പെരുമ്പള്ളി, വനജ വിജയൻ, സിബി ചിരണ്ടായത്ത് സെക്രട്ടറി സീനത്ത് കെ മറ്റു ജനപ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
Post a Comment