Sep 13, 2024

വർണാഭമായ ചടങ്ങുകളോടെ ഓണാഘോഷം സംഘടിപ്പിച്ചു


കോടഞ്ചേരി : കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ  വർണാഭമായ ചടങ്ങുകളോടെ ഓണാഘോഷം നടന്നു. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് അഭിലാഷ് ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി അജേഷ് ജോസ് ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മലയാളിമങ്ക മത്സരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി അൻപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായി വിവിധ മത്സര പരിപാടികളും സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷ പരിപാടികൾ സമാപിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only