കോടഞ്ചേരി : പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച്കൂടത്തായി ഈരൂട് സെൻ്റ് ജോസഫ് എൽ പി സ്കൂളിൽ വിരമിച്ച അധ്യാപകരുടെ സംഗമം ‘ഗുരുവന്ദനം’ എന്ന പേരിൽ സംഘടിപ്പിച്ചു. ചടങ്ങിൽ സംബന്ധിച്ച ഏവർക്കും സ്കൂൾ ഹെഡ്മിസ്ട്രസ് ഡെയിലി മാത്യു സ്വാഗതം പറഞ്ഞു. പി റ്റി.എ വൈസ്പ്രസിഡണ്ട് ഇസ്മായിൽ അധ്യക്ഷപദം അലങ്കരിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ആൻറണി ചെന്നിക്കര ഉദ്ഘാടന കർമ്മം നിർവഹിക്കുകയും പൂർവ്വ അധ്യപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും സ്നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു. പൂർവ്വ അധ്യാപകരായ അബു മാഷ്, ലീലാമ്മ ടീച്ചർ ,മേരി ടീച്ചർ ,സോഫിയ സിസ്റ്റർ, എന്നിവർ തങ്ങളുടെ പൂർവ്വകാല സ്മരണകൾ പങ്കുവെച്ചു. ശേഷം വിരമിച്ച പൂർവ്വ അധ്യാപകരുടെ ഫോട്ടോ അനാച്ഛാദന കർമ്മവും നടത്തി.
പൂർവവിദ്യാർത്ഥിയായ ബേബി മാത്യു, വാർഡ് മെമ്പർ മെമ്പർ ചിന്നമ്മ മാത്യു, അധ്യാപക പ്രതിനിധി മൂസക്കുട്ടി, വിദ്യാർത്ഥി പ്രതിനിധി കുമാരി നിയ ഫാത്തിമ എന്നിവർ അധ്യാപക ദിനത്തിൻറെ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിന് ശേഷം ഒരുക്കിയ വിഭവസമൃദ്ധമായ വിരുന്നിൽ കുട്ടികൾക്കൊപ്പം എല്ലാവരും പങ്കുകൊണ്ടു. പൂർവവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കുഞ്ഞുങ്ങൾക്കും ഇ ദിനം അവിസ്മരണയെ മുഹൂർത്തമാണ് സമ്മാനിച്ചത്.
Post a Comment