Sep 5, 2024

ആനക്കാംപൊയിൽ-മേപ്പാടിതുരങ്കപാത ടെൻഡർ തുറന്നു


കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ടെൻഡർ ഇന്ന് തുറന്നു. തുരങ്ക നിർമ്മാണം കരാർ ഭോപ്പാൽ ആസ്ഥാനമായുള്ള DILIP BUILCON കമ്പനിക്കാണ് ലഭിച്ചത്. 1341 കോടി രൂപക്കാണ് കരാർ. ഇരവഴിഞ്ഞി പുഴക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണ കരാർ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ROYAL INFRA CONSTRUCTION കമ്പനിക്ക് ലഭിച്ചു.80.4 കോടി രൂപയാണ് കരാർ തുക. ടെൻഡർ തുറന്നതോടെ വൈകാതെ പ്രവൃത്തി ആരംഭിക്കാനാവും എന്ന് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഫെസ്‌ബുക് പോസ്റ്റ്‌ വഴി അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only