കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ കെ.ജി വിദ്യാർത്ഥികൾ റെഡ് ഡേ ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.
ചുവപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് സ്കൂളിലെത്തിയ കുട്ടികൾ ചുവപ്പ് നിറത്തിലുള്ള വ്യത്യസ്ത ഉല്പന്നങ്ങൾ പ്രദർശനത്തിനായി കൊണ്ടു വന്നു.
റെഡ് ഡേയുടെ ഭാഗമായി വൈവിദ്ധ്യമാർന്ന കലാപരിപാടികളും ഫുഡ് ഫെസ്റ്റും കളറിംഗ് മത്സരവും നടത്തി.
പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, അധ്യാപകരായ ബിജി പി.വി, അരുൺ ജോസഫ്, ബീന സി.ജെ, ചിഞ്ചു റോയ്, സലീന.കെ, ബിൻസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Post a Comment