ഓണോത്സവം 2024 ലെ ഏറ്റവും ശ്രദ്ധേയമായത് ആവേശകരമായ വടംവലി മത്സരമാണ് . ക്ലാസ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ കുട്ടികൾ കയ്യും മെയ്യും മറന്ന് വീറോടെ പങ്കെടുത്തു. ക്ലാസ് അടിസ്ഥാനത്തിലുള്ള പൂക്കള മത്സരം, കസേര കളി ചാക്കിൽ കയറി ഓട്ട മത്സരം പായസ വിതരണം എന്നിവയും നടത്തി. കുട്ടികളുടെ നേതൃത്വത്തിൽ നാസിക് ഡോൾ മേളവും നടത്തി. ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ പിടിഎ പ്രസിഡൻ്റ് വിൽസൺ തറപ്പേൽ വൈസ് പ്രസിഡൻറ് സാബു അവണ്ണൂർ മഞ്ജു ജോബി ജിസ്ന ജോസ് ജിമ്മി എം എ ഷിജി കെ ജെ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി വിജയികൾക്ക് സമ്മാനവിതരണവും നടത്തി.
Post a Comment