Sep 14, 2024

തമ്പലമണ്ണ റോഡരികിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ തള്ളി; 10,000 രൂപ പിഴ ഈടാക്കി.


തിരുവമ്പാടി : തമ്പലമണ്ണ അംഗനവാടിക്ക് സമീപം റോഡരികിൽ കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങൾ ചാക്കിൽ കെട്ടി തള്ളിയ അരീക്കോട് സ്വദേശി മുസ്തഫയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി. ഗ്രാമപഞ്ചായ ത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിലുള്ള എൻഫോയിസ്മെന്റ് ടീം ആണ് പിഴ ഈടാക്കിയത്.

കൊടുവള്ളി നെല്ലാങ്കണ്ടിയിലുള്ള ബേക്കറിയിൽ നിന്നും കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങളും മറ്റ് പാഴ് വസ്തുക്കളുമാണ് രാത്രിയിൽ അംഗൻ വാടിക്ക് സമീപം റോഡരികിൽ തള്ളിയത്. പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,അയന എസ് എം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only