കാരശ്ശേരി : വലിയ തുക ഡിപ്പോസിറ്റും വാടകയും വൈദ്യുതിചാർജുമൊക്കെ നൽകി പിടിച്ചുനിൽക്കാൻ കഴിയാത്തവിധത്തിൽ പ്രതിസന്ധികളെ നേരിട്ടാണ് വ്യാപാരികൾ മുന്നോട്ടുപോകുന്നത്. വ്യാപാരത്തെ ബാധിക്കുന്നതരത്തിലുള്ള തെരുവുകച്ചവടം നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നെല്ലിക്കാപ്പറമ്പ് യൂണിറ്റ് സംഗമം ആവശ്യപ്പെട്ടു.
യൂസേഴ്‌സ് ഫീസ് 50 രൂപയാക്കി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ആദ്യകാലനേതാക്കളായ പി. ഖാലിദ്, കെ.പി. അബ്ദുല്ല ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. നിയോജകമണ്ഡലം വർക്കിങ് പ്രസിഡൻറ് ജിൽസ് പെരിഞ്ചേരിൽ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡൻറ് എം.ടി. അഷ്റഫ് അധ്യക്ഷനായി. നിയോജകമണ്ഡലം ട്രഷറർ എം.ടി. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി സുനോജ്, എൻ.പി. ശങ്കരൻ, ബഷീർ തുടങ്ങിയവർ സംസാരിച്ചു.
Post a Comment