കൂടരഞ്ഞി : പ്രശസ്ത കവി അനിൽ പനച്ചൂരാൻ സ്മരണാർത്ഥം, ദൃശ്യകേളി മീഡിയ വിഷൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച, ദൃശ്യാവിഷ്കാര കവിതാ മത്സരത്തിൽ നമ്മുടെ നാട്ടുകാരനും, പ്രശസ്ത കവിയും, സാഹിത്യകാരനും, ഗാനരചയിതാവുമായ ശ്രീ കൂമ്പാറ ബേബി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹനായിരിക്കുന്നു.
ഈ കവിതയുടെ ദൃശ്യാവിഷ്കാരം നടത്തിയത് ദൃശ്യം വിഷ്വൽ മീഡിയ ആണ്. 2024 ഒക്ടോബർ 13ന് കോഴിക്കോട് കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് പ്രശസ്ത കവി ശ്രീ. പി. പി ശ്രീധരനുണ്ണി, പ്രശസ്ത സാഹിത്യകാരൻ ശ്രീ. വി. ആർ സുധീഷ് എന്നിവർ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അവാർഡ്, ശ്രീ. കൂമ്പാറ ബേബിക്ക് നൽകും.
Post a Comment