കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് തടപ്പറമ്പിലാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഒത്താശയോടുകൂടി പഞ്ചായത്ത് റോഡ് കയ്യേറി ടാറിങ് പൂർണമായും കുത്തിപ്പൊളിച്ചു ജലനിധി കുടിവെള്ളതിന് ഉപയോഗിക്കുന്ന പിവിസി പൈപ്പ് തകർത്തു കിണർ നിർമ്മാണത്തിന് ശ്രമിച്ചിട്ടുള്ളത് നിരവധി വർഷങ്ങളായി പ്രസ്തുത റോഡ് സ്വകാര്യ റോഡ് പോലെ ചിലർ ഉപയോഗിച്ചുവരുന്നു ഇതിനെതിരെ നൽകിയ പരാതിയിൽ ഇത് പൊതു റോഡ് ആണെന്നും മുഴുവൻ ആളുകൾക്കും സഞ്ചാരസ്വാതന്ത്ര്യം ഉണ്ടെന്ന് പഞ്ചായത്തിന്റെ ആസ്തിയിൽ പെട്ടതാകയാൽ ഭൂമി ലഭിക്കുന്നതനുസരിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിൽ തടസ്സമില്ലെന്നും ട്രിബ്യൂണൽ ഉൾപ്പെടെ വിവിധ വിധികൾവന്നിട്ടുള്ളതാണ്,പ്രസ്തുത റോഡാണ്ഒരു പട്ടികജാതികുടുംബത്തിന്റെ യാത്ര പൂർണമായും തടസ്സപ്പെടുത്തികുഴിച്ചിട്ടിരിക്കുന്നത്,ഇവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന്കാരശ്ശേരി പഞ്ചായത്തിന്റെ സെക്രട്ടറിമുക്കം പോലീസിൽ പരാതി നൽകിയിട്ടുണ്ട്,എന്നാൽ മുക്കം പോലീസ്ഇക്കാര്യത്തിൽ ആവശ്യമായ നടപടിഗൗരവമായി സ്വീകരിക്കുന്നില്ലെന്ന്ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്,പഞ്ചായത്തിന്റെ റോഡ്പഞ്ചായത്തിന്റെ അനുമതിയില്ലാതെപൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം പരാതി നൽകിയിട്ടും പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്യേണ്ട പോലീസ് പ്രതികളെ സഹായിക്കുന്ന രൂപത്തിൽനിലപാട് സ്വീകരിച്ചിരിക്കുകയാണ്,മുക്കം പോലീസിന്റെ ഇത്തരം നടപടികൾക്കെതിരെപോലീസ് സൂപ്രണ്ടിനും,വകുപ്പ് മന്ത്രിക്കും പരാതി നൽകുന്നതോടൊപ്പം നിലപാട് തിരുത്തി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാത്ത പക്ഷം പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സ്വീകരിക്കാൻ ഇടതുപക്ഷ ജനാധിപത്യം മുന്നണി ആലോചിക്കുന്നതാണെന്ന് കൂടിമുക്കം പോലീസിനെ ഓർമ്മപ്പെടുത്തുകയാണ്, പ്രസ്തുത നാല് സെന്റ് കോളനിയിൽ യഥാഷ്ട്ടം വെള്ളം ലഭിക്കുന്നഒരു പഞ്ചായത്ത് കിണറുണ്ട്,പ്രസ്തുത കിണറിലേക്ക്സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്കക്കൂസ് മാലിന്യംഉൾപ്പെടെനിക്ഷേപിച്ച്ഈ കുടിവെള്ള സ്രോതസ്സ്നശിപ്പിക്കാൻ ശ്രമിക്കുകയാണ്, കിണറിനോളം താഴ്ചയിൽകക്കൂസ് കുഴിയെടുത്ത് കിണറിലേക്ക് കക്കൂസ് മാലിന്യം നേരിട്ട് എത്തുന്ന അവസ്ഥയാണ് ഉള്ളത് ഇത്തരം പ്രവർത്തി നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതരോട്ആവശ്യപ്പെട്ടിട്ടുണ്ട്,നിലവിലുള്ള കിണർമലീമസമാക്കിജനങ്ങൾക്ക് ആകെ സഞ്ചരിക്കാനുള്ളപൊതു റോഡിൽടാറിങ് കുത്തിപ്പൊളിച്ച്പട്ടികജാതി വിഭാഗക്കാർയാത്ര ചെയ്യുന്ന റോഡ് തടസ്സപ്പെടുത്തികിണർ കുഴിക്കാൻ ശ്രമിക്കുന്നത് നി യമസംഹിതയോടുള്ള വെല്ലുവിളിയാണ്, ഇത്തരക്കാർ സമൂഹത്തിന് ബാധ്യതയാണ്, ഇത്തരം പ്രവർത്തിക്ക്കൂട്ടുനിന്നാൽനാളെ കാരശ്ശേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൊതുസ്ഥലങ്ങൾ കയേറാൻ യാതൊരു തടസ്സവും ഉണ്ടാവില്ല, ആയതിനാൽഈ ക്രിമിനലുകളെഎത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന്ഇടതുപക്ഷ ജനാധിപത്യം മുന്നണി പാർലമെന്ററി പാർട്ടിബന്ധപ്പെട്ടവരോട്ശക്തമായ ഭാഷയിൽ ആവശ്യപ്പെടുന്നു,
എന്ന് കെ പി ഷാജി( ഉപ്പ് )
എൽഡിഎഫ് പാർലമെന്ററി പാർട്ടി
Post a Comment