പരിസ്ഥിതി ലോല മേഖലകളിൽ ജനവാസ മേഖല ഉൾപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത്തുകൾ തയ്യാറാക്കിയ നൽകിയ കെഎംഎൽ ഫയലുകൾ അംഗീകരിച്ച സംസ്ഥാന സർക്കാർ കേന്ദ്രസർക്കാന സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും
സാധാരണക്കാരന് ആക്ഷേപങ്ങൾ അറിയിക്കുവാനുള്ള സമയപരിധി ആറുമാസം കൂടി നീട്ടി നൽകുക
ESA കർട് വിജ്ഞാപനം മലയാളഭാഷയിലാക്കി സാധാരണക്കാർ ലഭ്യമാക്കൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഹൈക്കോടതിയെ സമീപിക്കുവാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐക്യകണ്ടേന തീരുമാനിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻറ് ജമീല അസീസ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വനജ വിജയൻ , സിബി ചിരണ്ടായത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ചിന്ന അശോകൻ , ജോർജുകുട്ടി വിളക്കുന്നേൽ , ലിസി ചാക്കോ, ഷാജി മുട്ടത്ത് , റിയാനസ് സുബൈർ, ഷാജി മുട്ടത്ത് , വാസുദേവൻ ഞാറ്റുകലായിൽ , ഷാജു ടി.പി. തേൻമല , റോസിലി മാത്യു , സിസിലി ജേക്കബ്, ലീലാമ്മ കണ്ടത്തിൽ, സൂസൻ കേഴപ്ലാക്കൽ, റോസമ്മ കൈത്തുകൾ, ചിന്നമ്മ മാത്യു, റീന സാബു , സെക്രട്ടറി സീനത്ത് കെ, ജൂനിയർ സൂപ്രണ്ട് അനിതാകുമാരി എന്നിവർ സംബന്ധിച്ചു.
Post a Comment