സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വി.എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് യൂണിറ്റ് തുടക്കം കുറിച്ച *ഫ്രീഡം ഫ്രം പ്ലാസ്റ്റിക്* എന്ന പദ്ധതിക്ക് ഒന്നാം ഘട്ടത്തിൽ ഹൈസ് സ്കൂൾ വിദ്യാർത്ഥികൾക്ക് തുണിസഞ്ചി വിതരണം ചെയ്ത് കൊണ്ട് സ്വാതന്ത്ര്യദിന ത്തിൽ തന്നെ തുടക്കം കുറിച്ചിരുന്നു.
രണ്ടാം ഘട്ട പ്രവർത്തനം എൻ എസ് എസ് വോളണ്ടിയേഴ്സ് ദത്തു ഗ്രാമമായ എടലമ്പാട്ട് കോളനിയിലെ വീടുകളിൽ വിതരണം ചെയ്തു. പ്ലാസ്റ്റിക്കിൽ നിന്നും മുക്തി നേടുന്നതിൽ ഞങ്ങളാൽ കഴിയുന്ന വിധം പ്രവർത്തിക്കുക എന്നതാണ് ഫ്രീഡം ഫ്രം പ്ലാസ്റ്റിക് എന്ന പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. പ്രോഗ്രാം ഓഫീസർ കെ.വി നസീറയുടെ നേതൃത്വത്തിൽ എൻ എസ് എസ് വോളണ്ടിയേഴ്സായ ദേവിക ജിതേഷ്, അദ്നാൻ പി സി , അൻഷി റഹ്മാൻ , ഫിദ സലിം, ഫിദ ഹനാൻ , ഉമർ മുക്താർ എന്നിവരാണ് തുണി സഞ്ചി വിതരണത്തിൽ പങ്കെടുത്തവർ.
TEAM NSS
UNIT 22
VMHMHSS ANAYAMKUNNU
Post a Comment