Sep 10, 2024

മാലിന്യ മുക്തം നവകേരളം


കാരശ്ശേരി: മാലിന്യ മുക്തം നവകേരളം രണ്ടാം ഘട്ട ജനകീയ ക്യാമ്പയിൻ ശില്പ ശാലയും, നിർവ്വഹണ സമിതി രൂപീകരണവും കാരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർ പേഴ്സൺ ശാന്താ ദേവി മൂത്തേടത്തിൽ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത്‌ അംഗങ്ങളായ ആമിന എടത്തിൽ, നൗഷാദ് കെ. കെ., സുകുമാരൻ എം. ആർ., ശ്രുതി കമ്പളത്ത്, സിജി സിബി, രാഷ്ട്രീയ പ്രതിനിധികളായ കെ.കോയ, കെ. പി. അബ്ദുള്ള, സിവിൽ ഡിഫൻസ്‌ ആയിഷ, സി. ഡി. എസ്. ചെയർ പേഴ്സൺ ദിവ്യ, ഹരിത കർമ്മ സേന പ്രസിഡന്റ്‌ ഷൈമ എന്നിവർ ആശംസകൾ അർപ്പിച്ചു.

ശില്പ ശാല ജനകീയ ക്യാമ്പയിൻ വിശദീകരണം ഹരിത കേരള മിഷൻ റിസോർഴ്സ് പെഴസൺ രാജേഷ്, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്സൺ ജിഷ എന്നിവർ നൽകി.

വരുന്ന ആറു മാസത്തിൽ മാലിന്യസംസ്കരണ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തികൊണ്ട് 2025 മാർച്ച്‌ 30നകം പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചയത്താക്കി മാറ്റാൻ ലക്ഷ്യമിട്ടു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ സ്വാഗവും ഹെൽത്ത്‌ ഇൻസ്‌പെക്ടർ ലിയ റഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only