Sep 23, 2024

താമരശ്ശേരിയിൽ വാഴക്കുല മോഷണം വ്യാപകം. മോഷ്ടാക്കളുടെ ദൃശ്യം CC tv യിൽ.


താമരശ്ശേരി:

പാടശേഖരത്തില്‍ നിന്നും, റോഡരികിലെ കൃഷിയിടങ്ങളിൽ നിന്നും വാഴക്കുലകൾ മോഷണം പോകുന്നത് പതിവായി. ഇന്നലെ രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ മുൻവശം ചാലുംമ്പാട്ടിൽ റോഡരികിലെ ചന്ദ്രൻ്റെ പറമ്പിൽ നിന്നും ബൈക്കിൽ എത്തി യുവാക്കൾ  വാഴക്കുല വെട്ടി കടത്തികൊണ്ടു പോകുനതിൻ്റെ CC tv ദൃശ്യമാണ് ലഭിച്ചത്.

ഏതാനും ദിവസം മുമ്പ് താമരശ്ശേരിക്ക് സമീപം കോരങ്ങാടും സമീപപ്രദേശങ്ങളിലുമായുള്ള  കർഷകരുടെ പാടത്തു നിന്നും വാഴക്കുലകൾ മോഷണം പോയിരുന്നു.  
 എട്ടോളം കര്‍ഷകരുടെ കൃഷി സ്ഥലത്തുനിന്നാണ് നേരത്തെ കുലകള്‍ മോഷണം പോയത്.ഇവിടങ്ങളിലും
വാഹനങ്ങളിൽ എത്തിയാണ് കുലകൾ കടത്തി കൊണ്ടുപോയതെന്ന് സംശയമുള്ളതായി കർഷകർ പറഞ്ഞു.

കഷ്ടപ്പെട്ട് കൃഷി ചെയ്ത് മൂപ്പെത്താറായ  ബാക്കി  കുലകൾ എങ്ങനെ സംരക്ഷിക്കുമെന്ന് ആശങ്കയിലാണ് കർഷകർ .പഴങ്ങൾക്ക് നല്ല വില മാർക്കറ്റിൽ ലഭിക്കുന്നതിനാൽ കുലകൾ മോഷ്ടിച്ച് ദൂര സ്ഥലങ്ങളിൽ എത്തിച്ച് വിൽപ്പന നടത്തുന്ന സംഘമാണ് മോഷണത്തിന് പിന്നിൽ.

പഴങ്ങളുടെ ചില്ലറ വിൽപ്പന വില ഏത്തക്കായ കിലോ 60 രൂപ, പൂവൻ കിലോ70 രൂപ,ഞാലി പൂവൻ 80 രൂപ, റോബസ്റ്റ് 50 രൂപ, മോറിസ് 60 രൂപ എന്നിങ്ങനെയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only