തിരുവമ്പാടി : മുത്തപ്പൻപുഴ, മലയോര മേഖലകളിലെ പരിസ്ഥിതിലോല പ്രദേശം, (ഇഎസ്എ) നിർണയിക്കുന്നതിലുള്ള അവ്യക്തത മൂലം മലയോര കർഷകർ കടുത്ത ആശങ്കയിലാണന്നും പശ്ചിമഘട്ടത്തിലെ 9 വില്ലേജുകളിൽ ഉൾപ്പെട്ട 260.11 ചതുരശ്ര കിലോമീറ്റർ പുതിയതായി തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശത്തിൻ്റെ കരട് റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചതും അന്തിമ റിപ്പോർട്ട് കേന്ദ്രത്തിന് എങ്ങനെയാണ് സമർപ്പിക്കുക എന്നതിലുള്ള സംസ്ഥാനസർക്കാരിൻ്റെ വെക്ത വരാത്തതും മലയോര മേഖലയിൽ കർഷക ജനത കടുത്ത പ്രതിസന്ധിയിൽ. കഠിനാധ്വാനത്തിലൂടെ തങ്ങളുണ്ടാഉണ്ടാക്കിയ സമ്പത്തെല്ലാം വനഭൂമിയായി മാറുമെന്ന ദുഃഖത്തിലാണ് മലയോര ജനത. ഇത് സംസ്ഥാന സർക്കാരിൻ്റെ കർഷക വിരുദ്ധതയുടെ മറ്റൊരു മുഖമാണെന്നും, ഇതിനെതിരെ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കർഷകരെ അണിനിരത്തിക്കൊണ്ട് സമരമുഖത്തേക്കാണന്നും
കർഷൻ്റെ ഭൂമി കർഷകനുള്ളതാണന്നും മലയോര കർഷകർ കൈയ്യേറ്റക്കാരല്ല കുടിയേറ്റക്കാരാണന്നും മുത്തപ്പൻപുഴ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തന പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ സംസാരിച്ചു.
വാർഡ് മെമ്പർ മഞ്ചു ഷിബിൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് മനോജ് സെബാസ്റ്റ്യൻ വാഴേപ്പറമ്പിൽ, ബാബു കളത്തൂർ, രാജു അമ്പലത്തിങ്കൽ, ഷിജു ചെമ്പനാനി, സുനിൽ കൂട്ടിയാനിക്കൽ, സജി കൊച്ചുപ്ലാക്കൽ, സജോ പടിഞ്ഞാറെക്കുറ്റ്, ടോമി കൊന്നക്കൽ, ഷിബിൻ കുരീകാട്ടിൽ, ബെന്നി മനത്താനത്ത് പ്രസംഗിച്ചു.
Post a Comment