Oct 6, 2024

ഇറക്കത്തിൽ ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം


കൂടരഞ്ഞി: മലയോര ഹൈവേ കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ വീട്ടിപ്പാറ ഇറക്കത്തിൽ ഭീകര അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരുവമ്പാടിയിൽ നിന്നും യാത്രക്കാരുമായി കക്കാടംപൊയിലിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപായത്തിന് കാരണം.


കോടഞ്ചേരി സ്വദേശിയായ ഡ്രൈവർ എം.ആർ സുരേഷ് ബാബുവിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബ്രേക്ക് നഷ്ടപ്പെട്ട ബസ് മതിലിൽ ഇടിച്ചു നിർത്തുകയായിരുന്നു. സംഭവത്തിൽ ചില യാത്രക്കാർക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവരെ കൂടുതൽ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ ഡ്രൈവറുടെ സമയോചിത പ്രവർത്തനത്തെ പ്രശംസിച്ചു. എന്നാൽ, ബസ്സിന്റെ മോശം അവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് ബസ് യാത്രക്കാർ കെഎസ്ആർടിസി അധികൃതർക്കെതിരെ പ്രതിഷേധിച്ചു.

കെഎസ്ആർടിസി പ്രതികരണം

ഈ സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only