കാരശ്ശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മരഞ്ചാട്ടി -കുന്തംചാരി -കൂട്ടക്കര റോഡരികിൽ മാലിന്യം തള്ളിയവർക്കതിരെ പിഴ ചുമത്തി കാരശ്ശേരി പഞ്ചായത്ത്. കൂടരഞ്ഞി സ്വദേശിയിൽ നിന്നാണ് പഞ്ചായത്ത് സെക്രട്ടറി പതിനായിരം രൂപ പിഴ ഈടാക്കിയത്. മാലിന്യം നീക്കി സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചയാണ് റോഡരികിലെ വിജനമായ സ്ഥലത്ത് പത്തോളം ചാക്ക് മാലിന്യം തള്ളിയത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ കാരശ്ശേരി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. പിന്നീട് പ്രദേശവാസികൾ തന്നെ വിശദമായി പരിശോധിച്ചണ് മാലിന്യം തള്ളിയവരെ കണ്ടെത്തിയത്.
കാരശ്ശേരി മെഡിക്കൽ ഓഫീ സർ ആർ നന്ദകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി സജിത്ത്, പഞ്ചായത്ത് ഹെ ൽത്ത് ഇൻസ്പെക്‌ടർ ലിയാ റഹ്‌മാൻ തുടങ്ങിയവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടാ യിരുന്നത്. പഞ്ചായത്ത് പ്രസി ഡന്റ് സുനിത രാജൻ, പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്ത് അംഗം ആമിന എടത്തിൽ തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.
Post a Comment