ഡയറി എഴുതിയില്ലെന്നാരോപിച്ച് തൃശൂരിൽ അഞ്ച് വയസുകാരനെ ക്ലാസ് ടീച്ചർ തല്ലി ചതച്ചതായി പരാതി. തൃശൂർ കുര്യച്ചിറ സെന്റ് ജോസഫ് യു.പി സ്കൂളിലെ യു.കെ.ജി വിദ്യാർഥിക്കാണ് മർദനമേറ്റത്. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ ക്രൂരമായി തല്ലിയതെന്ന് രക്ഷിതാക്കൾ പറയുന്നു. സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തു. സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും അധ്യാപികക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സ്കൂൾ മാനേജ്മന്റെിന്റെ സ്വാധീനമാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് ഒത്തുതീർപ്പിനായി ശ്രമിച്ചെന്നും വഴങ്ങിയില്ലെന്നും രക്ഷിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അധ്യാപിക ഒളിവിൽ ആണെന്നാണ് നെടുപുഴ പൊലീസ് നൽകുന്ന വിശദീകരണം. അതേസമയം, അധ്യാപികയെ സസ്പെന്‍ഡ് ചെയ്തെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
Post a Comment