കോടഞ്ചേരി :താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സബ് ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അസംബ്ലിയിൽ അനുമോദിച്ചു.
പ്രവൃത്തി പരിചയ മേളയിൽ 173 പോയിൻ്റ് ലഭിച്ച് ഹയർ സെക്കൻ്ററി തലത്തിൽ ഒന്നാമതായി,ഗണിത ശാസ്ത്രം,ഐ.ടി,സാമൂഹ്യ ശാസ്ത്രം,പ്രവൃത്തി പരിചയ വിഭാഗങ്ങളിൽ നിന്നായി 682 പോയിൻ്റ് നേടി താമരശ്ശേരി സബ്ജില്ലയിൽ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാം സ്ഥാനം നേടി.
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതം ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് വിദ്യാർത്ഥികളെ അഭിനന്ദിച്ചു.അദ്ധ്യാപകരായ ലീന സക്കറിയാസ്,മേരി ഷൈല,റജി പി ജെ,സീലിയ തോമസ്,സാന്ദ്ര ബേബി എന്നിവരാണ് ശാസ്ത്ര മേളകൾക്ക് നേതൃത്വം നൽകിയത്.
നിതാന്ത പരിശ്രമത്തിലൂടെ വിജയം കൈവരിച്ച വിദ്യാർത്ഥികളെയും,പിന്തുണ നൽകിയ അദ്ധ്യാപക - അനദ്ധ്യാപകരെയും,മാതാപിതാക്കളെയും സ്‌കൂൾ മാനേജ്മെൻ്റും പി.ടി.എ യും പ്രിൻസിപ്പൽ വിജോയി തോമസും,ഹെഡ്മാസ്റ്റർ ബിനു ജോസും ചേർന്ന് അഭിനന്ദിച്ചു.
Post a Comment