Oct 19, 2024

പാലിയേറ്റീവ് ക്ലസ്റ്റർ സംഗമം ആരംഭിച്ചു.


കാരശ്ശേരി :ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ വിവിധ വാർഡുകളിൽ പാലിയേറ്റീവ് ക്ലസ്റ്റർ സംഗമങ്ങൾ തുടങ്ങി.

രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ പാലി
യേറ്റീവ് പരിചരണം വിപുലീകരിക്കു
ന്നതിന് ലക്ഷ്യമിതാണ് ക്ലസ്റ്റർ രൂപീകരിച്ച് സംഗമങ്ങൾ നടത്തു
ന്നത്.ആദ്യ സംഗമം ചോണാട് വെള്ളിയാഴ്ച നടന്നു.പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ കെ.കെ. ആലിഹസ്സൻ ഉദ്ഘാടനം ചെയ്തു.
ക്ലസ്റ്റർ പ്രസിഡൻറ് സിദ്ദിഖ് തണൽ അധ്യക്ഷനായി.പി.കെ.അബ്ദുൽ ഖാദർ,മുട്ടത്ത് കമറുന്നിസ എന്നിവർ ക്ലാസെടുത്തു.ആശ്വാസ് സെക്രട്ടറി നടുക്കണ്ടി അബൂബക്കർ,ടി.അഹമ്മദ് സലീം,എ.പി.മുരളീധരൻ,എം.ടി.സെയ്ദ് ഫസൽ,ജി. അബ്ദുൽ അക്ബർ, ടി.എം.ജാഫർ,യു.പി.അബ്ദുൽ ഹമീദ്,സി.എം.സലിം, മുബീന എടാ
രത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only