കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്രായമായ അമ്മമാരെ സംരക്ഷിക്കുന്നതിനായി എഫ്.സി.സി കോൺവെൻ്റ് സിസ്റ്റേഴ്സ് നേതൃത്വം നൽകി വരുന്ന 'ആശാഭവൻ' സന്ദർശിച്ചു.
വർത്തമാനകാലത്തെ മനുഷ്യൻ ഓൺലൈൻ മീഡിയകളിൽ അഭയം പ്രാപിക്കുമ്പോൾ തിരിച്ചറിയാതെ പോവുന്ന സഹജീവി സ്നേഹത്തിൻ്റേയും,കുടുംബ ബന്ധങ്ങളുടെയും മഹത്വം മനസ്സിലാക്കാൻ ഈ കൂടിച്ചേരലിലൂടെ വിദ്യാർത്ഥികൾക്ക് സാധിച്ചു.അന്തേവാസികളായ അമ്മമാരോടൊപ്പം പാട്ടുകൾ പാടിയും കുശലാന്വേഷണം നടത്തിയുമൊക്കെ അവർ പരസ്പരം അല്പനേരത്തേക്കെങ്കിലും കൊച്ചുമക്കളും മുത്തശ്ശിമാരുമായി മാറി.
വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിച്ചതും,കോവിഡിനു പിന്നാലെയുമാണ് കേരളത്തിൽ വൃദ്ധസദനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യം സംജാതമായിരിക്കുന്നത്.അഞ്ചു വർഷങ്ങൾക്കു ശേഷം നാട്ടിൽ കൂടുതൽ കെയർ ഹോമുകൾ ആവശ്യമായി വരുമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല.വിവിധ കാരണങ്ങളാൽ വൃദ്ധസദനങ്ങളിൽ എത്തിപ്പെടുന്നവരെ സംരക്ഷിക്കേണ്ടതായ ഉത്തരവാദിത്വം പൊതു സമൂഹത്തിനുമുണ്ട്.ഒരു പക്ഷേ നാളെയത് നമ്മളാവാം...
ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ്,എഫ്.സി.സി കോൺവെൻ്റ് മദർ.സിസ്റ്റർ അനില,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment