Oct 9, 2024

കെഎസ്ആർടിസി അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു


തിരുവമ്പാടി :
കാളിയാമ്പുഴ ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതരെയും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു.ഇന്നലെ നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തായിരുന്നു.ഇന്ന്് പുലർച്ചെ നാട്ടിലേക്ക് തിരിച്ചു. ഇന്നലെ തന്നെ ബഹു.മുഖ്യമന്ത്രിയെയും ഗതാഗത വകുപ്പ് മന്ത്രിയേയും നേരിൽ കണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിരുന്നു.അതിന്റെ ഭാഗമായി ബഹു.ഗതാഗത വകുപ്പ് മന്ത്രി മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പാസഞ്ചേഴ്‌സ് ഇൻഷുറൻസ് സ്‌കീമിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഇതോടൊപ്പം പരിക്കേറ്റവരുടെ ചികിത്സാ ചെലവ് കെ.എസ്.ആർ.ടി.സി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ ധനസഹായം ലഭ്യമാക്കുന്നതിന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാവിധ സഹായങ്ങളും അപകടത്തിൽപെട്ടവർക്ക് ഉണ്ടാവും.

നിലവിൽ കെ.എം.സി.ടി,ശാന്തി ഹോസ്പിറ്റലുകളിൽ ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരോട് സംസാരിച്ച് നിർദേശം നൽകിയിട്ടുണ്ട്.അപകടം സംബന്ധിച്ച് ബഹു.മന്ത്രി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ ഉണ്ടെങ്കിൽ കർശനമായ നടപടി സ്വീകരിക്കും.

ലിന്റോ ജോസഫ്
എം.എൽ.എ,തിരുവമ്പാടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only