Oct 9, 2024

പ്ലസ് വൺ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.


കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിൽ സൗഹൃദ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

'മക്കളെ അറിയാൻ' എന്ന സെമിനാറിൽ പ്രിൻസിപ്പാൾ ശ്രീ വിജോയ് തോമസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത കൗൺസിലർ ശ്രീമതി ലിജി അഗസ്റ്റിൻ ക്ലാസ് നയിച്ചു.കൗമാരക്കാരായ മക്കളെ കൈകാര്യം ചെയ്യാൻ അവശ്യം മറിഞ്ഞിരിക്കേണ്ട നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകി.അച്ഛനമ്മമാർ കുട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തായി മാറിയാൽ അവർ വഴിതെറ്റാനുള്ള സാധ്യത ഒരുപാട് കുറയുമെന്ന് അവർ സൂചിപ്പിച്ചു.

കുട്ടികളിൽ ഉണ്ടായിത്തീരുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ഓരോ രക്ഷിതാവും അവർക്ക് കരുത്തും കരുതലും നൽകേണ്ടതാണെന്നും പുതുതലമുറയിൽ പടർന്നു പിടിച്ചിട്ടുള്ള വിവിധതരത്തിലുള്ള സാമൂഹികവിപത്തുകൾ എന്തൊക്കെയാണെന്നും അവിടെ മാതാപിതാക്കളുടെ ഇടപെടലുകൾ എങ്ങനെയായിരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു.

സൗഹൃദ ക്ലബ് കോർഡിനേറ്റർ ശ്രീമതി ബിക്സി ചാക്കോച്ചൻ നന്ദി അറിയിച്ചു സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only