Oct 1, 2024

എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല മദീന പാഷൻ പ്രൗഢമായി


മാവൂർ: എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല കമ്മിറ്റി സംഘടിപ്പിച്ച മദീന പാഷൻ ഗ്രാൻഡ് കോൺഫറൻസ് പ്രൗഢമായി. മാവൂർ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിച്ച ഇശൽ വിരുന്നും, അബ്ദുൽ അസീസ് ഫൈസി മീനങ്ങാടി, റഷാദ് ഹസനി കാവനൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇശ്ഖ് മജ്ലിസും പ്രവാചക പ്രകീർത്തനത്തിന്റെ നവ്യാനുഭൂതി പകരുന്നതായി. മേഖല പ്രസിഡന്റ്‌ അബ്ദു റഊഫ് പി.പി അധ്യക്ഷനായ പരിപാടിയിൽ മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളി ഖത്വീബ് കെ മുഹമ്മദ്‌ ബാഖവി പ്രാർത്ഥന നടത്തി. ശാഹുൽ ഹമീദ് ഫൈസി ചെറൂപ്പ, ശാമിൽ ചെറൂപ്പ, സൽമാൻ ഫാരിസ് യമാനി മൗലിദ് മജ്ലിസിന് നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് മേഖല ജനറൽ സെക്രട്ടറി സൈദ് അലവി മാഹിരി ആയംകുളം, ട്രഷറർ റഊഫ് മലയമ്മ, സംസാരിച്ചു.

മാവൂർ മഹല്ല് ഖത്വീബ് ഷഫീഖ് ഹുദവി, മാവൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ്‌ അഷ്‌റഫ്‌ റഹ്‌മാനി, അബൂബക്കർ യമാനി, സയ്യിദ് മുസമ്മിൽ തങ്ങൾ, അബ്ദുറസാഖ് മുസ്‌ലിയാർ സംബന്ധിച്ചു.
ചടങ്ങിൽ വയനാട് ദുരന്ത മേഖലയിൽ സ്തുത്യർഹ സേവനം ചെയ്ത വിഖായ വളണ്ടിയർമാർക്കുള്ള ഉപഹാരം സമർപ്പിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only