നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിലെ കായികമേള *എസ് ടു റേസ്* സമാപിച്ചു .പി ടി എ പ്രസിഡണ്ട് ബിജു കാട്ടേക്കുടിയിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സിവിൽ പോലീസ് ഓഫീസർ ജിനേഷ് കുര്യൻ സ്കൂൾ കായികമേള ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാലയങ്ങളിലെ കായിക മേളകൾ കായികതാരങ്ങളെ വാർത്തടുക്കുന്നതിൽ എത്രത്തോളം സഹായക മാകുന്നുവെന്ന് ഉദ്ഘാടന സന്ദേശത്തിലൂടെ ജിനേഷ് സാർ കുട്ടികളെ ബോധ്യപ്പെടുത്തി. ആരോഗ്യമുള്ള മനസ്സിനും ആരോഗ്യമുള്ള ശരീരത്തിനും സ്കൂൾ കായികമേളകളുടെ പ്രാധാന്യവും ഇന്നിന്റെ ഈ ഓൺലൈൻ ലോകത്തിൽ കായികമേളയുടെ ആവശ്യകത എത്രത്തോളമാണെന്നും സ്വാഗതപ്രസംഗത്തിൽ ഹെഡ്മിസ്ട്രസ് ആൻസി തോമസ് കുട്ടികളെ ഉദ്ബോധിപ്പിച്ചു.
മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് അത്യന്തം വാശിയോട്കൂടിയുള്ള കളിക്കളത്തിലെ പോരാട്ടം സ്കൂളിലെ തന്നെ സ്പോർട്സ് ചരിത്രത്തിൽ പുതുറെക്കോർഡുകൾ എഴുതി ചേർക്കുന്നവയും നിലവിലെ പല റെക്കോർഡുകളും തിരുത്തിക്കുറിക്കുന്നവയുമായിരുന്നു. അധ്യാപകരായ ഷബീർ കെ.പി, ഡയസ് ജോസ് , അനുപമ ജോസഫ് , എന്നിവർ യെസ് ടു റേസിന് നേതൃത്വം നൽകി .
Post a Comment