Oct 5, 2024

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയിലേക്ക്


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ നേട്ടം കൈവരിച്ചതായി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.മേരി തങ്കച്ചൻ ഡിജി വാരം പരിപാടിയിൽ പ്രഖ്യാപിച്ചു.

         4944 വീടുകൾ സർവ്വേ ചെയ്യുകയും 760 ഡിജിറ്റൽ സാക്ഷരതാ പഠിതാക്കളെ കണ്ടെത്തുകയും അവർക്ക് പരിശീലനം നൽകുകയും ചെയ്തു. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഉദ്യോഗസ്ഥർ, നോഡൽ പ്രേരക് എന്നിവരുടെ പ്രവർത്തനത്തിലൂടെയാണ് പദ്ധതി പൂർത്തീകരിച്ചത്.
       കൂടരഞ്ഞി കമ്മ്യൂണിറ്റിഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.വി എസ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ റോസിലി ജോസ്, മെമ്പർമാരായ മോളി തോമസ്, സീന ബിജു, എൽസമ്മ ജോർജ്ജ് , ബാബു മൂട്ടോളി എന്നിവർ ആശംസകൾ അർപ്പിച്ചു.
       ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സ്വാഗതവും, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി. ശ്രീജ മോൾ നന്ദിയും പറഞ്ഞു.

കൂടരഞ്ഞി സെക്രട്ടറി
05/10/2024 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only