Oct 5, 2024

ആകാശവാണിയിലെ ജനകീയ ശബ്ദം നിലച്ചു; എം രാമചന്ദ്രൻ അന്തരിച്ചു


ആകാശവാണിയിലെ വാർത്ത അവതാരകൻ ആയിരുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം രാമചന്ദ്രൻ (91) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ വച്ചുനടക്കും.


ആകാശവാണിയിൽ കൗതുക വാർത്തകൾ അവതരിപ്പിച്ച് ശ്രദ്ധനേടി വ്യക്തിത്വമായിരുന്നു. കൗതുക വാർത്തകൾ ഏറെ നാടകീയമായി അവതരിപ്പിച്ചാൽ ശ്രോതാക്കൾ ആകൃഷ്ടരാകുമെന്ന് തിരിച്ചറിയുകയും അവതരിപ്പിക്കുകയുമായിരുന്നു. വാർത്തകളെ ജനകീയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിത്വം കൂടിയാണ് അദ്ദേഹം. വേറിട്ട അവതരണ ശൈലിയിലൂടെ വലിയ ജനപ്രീതി സ്വായത്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കോളേജിൽ വച്ച് നടന്ന വാർത്താവായന മത്സരത്തിൽ പങ്കെടുത്തതിന് പിന്നാലെയായിരുന്നു രാമചന്ദ്രന് റേഡിയോ അവതരണമെന്ന മോഹമുദിച്ചത്. തുടർന്ന് ഡൽഹി ആകാശവാണിയിൽ പ്രവർത്തനം ആരംഭിച്ചു. ശേഷം കോഴിക്കോടും പിന്നീട് തിരുവനന്തപുരം നിലയത്തിലും ജോലി ചെയ്തു.

______________________________

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only