Oct 20, 2024

ഭർത്താവിനെ വിട്ട് അയൽവാസിക്കൊപ്പം താമസിക്കുന്ന യുവതി മരിച്ച നിലയിൽ; ഒപ്പം താമസിക്കുന്ന ആളിനെക്കുറിച്ച് വിവരമില്ല, ദുരൂഹത


പാലക്കാട് : വീട്ടിനകത്ത് യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒടുവൻകാട് വലിയപറമ്പിൽ വേലായുധന്റെ മകൾ അമൃതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തോടെയാണ് അമൃതയെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടത്. 

തരൂർ കൊളക്കാട് സ്വദേശിയായ ഭർത്താവിൽ നിന്നു പിരിഞ്ഞ് അയൽവാസിയായ അനീഷിനോടൊപ്പം ബമ്മണൂരിലെ വാടകവീട്ടിലാണു താമസിച്ചിരുന്നത്.

ലോറി ഡ്രൈവറായ അനീഷ് കഴിഞ്ഞദിവസം രാത്രി വീട്ടിൽ വന്നതായും ഇന്നലെ രാവിലെ ജോലിക്കു പോയതായും ബന്ധുക്കൾ പറയുന്നു. പൊലീസ് ഫോണിലൂടെ ശ്രമിച്ചിട്ടും ലഭിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only