കോടഞ്ചേരി : കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീം & സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ഐ പ്ലസ് ക്ലിനിക്ക് & ഒപ്റ്റിക്കൽസുമായി ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിച്ചു.പ്ലസ് വൺ ക്ലാസ്സുകളിലെ 200 ഓളം വിദ്യാർത്ഥികളും,അദ്ധ്യാപക - അനദ്ധ്യാപകരും ക്യാംപിൽ പങ്കെടുത്തു.
എൻ.എസ്.എസ് വോളണ്ടിയർ ഫെബിന സലീം സ്വാഗതം ചെയ്ത പരിപാടിയിൽ സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് ക്യാംപിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.സ്കൗട്ട് ട്രൂപ്പ് ലീഡർ ചന്ദ്രു പ്രഭു ചടങ്ങിന് നന്ദിയർപ്പിച്ച് സംസാരിച്ചു.
കോടഞ്ചേരി ഐ പ്ലസ് ക്ലിനിക്ക് & ഒപ്റ്റിക്കൽസ് മാനേജർ സ്വപ്ന ഭാസ്ക്കർ,ഒപ്റ്റോമെട്രിസ്റ്റ് അഭിജിത്ത് ലാൽ പി,സെബിൻ സാബു സെബാസ്റ്റ്യൻ എന്നിവർ നേത്ര പരിശോധനയ്ക്ക് നേതൃത്വം നൽകി.
നിരന്തരമായ സ്ക്രീൻ ഉപയോഗവും,കാഴ്ച്ചക്കുറവ് അനുഭവപ്പെടുന്ന സമയത്ത് കൃത്യമായ നേത്രചികിത്സ നടത്താത്തതു കൊണ്ട് കണ്ണിൻ്റെ പവറിൽ മാറ്റം വരുന്നതുമാണ് യഥാർത്ഥ കാരണം.പരിശോധനയിൽ നേത്രചികിത്സ ആവശ്യമായ 50 - ലേറെ വിദ്യാർത്ഥികൾക്ക് ഡോക്ടറുടെ സൗജന്യ കൺസൾട്ടേഷനും അവശ്യമെങ്കിൽ,കണ്ണടകൾക്ക് ഓഫറും നൽകി.കൂടാതെ നേത്ര സംരക്ഷണം ഉറപ്പു വരുത്തുന്നതിനായുള്ള നിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.
ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗം ഓഫീസർ അഖിൽ ടോം മാത്യു,നാഷണൽ സർവ്വീസ് സ്കീം വോളണ്ടിയേഴ്സ്,സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ എന്നിവർ നേത്ര പരിശോധന ക്യാംപിന് നേതൃത്വം നൽകി.
Post a Comment