ടി.ടി.ഐ മുക്കത്തിൻ്റെയും ബഹുസ്വരം മുക്കത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി അനുസ്മരണവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ഗാന്ധി അനുസ്മരണ പരിപാടി കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി ശ്രീജിത ബിമൽ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുനിതാ രാജൻ നിർവഹിച്ചു.
സലാം കാരമൂല അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുക്കം വിജയൻ, ഉമശ്രീ കിഴക്കുമ്പാട്ട് ,ഡോ : മനുലാൽ , എ .എം. ജമീല , വി . അബ്ദുൽ റഷീദ്, ശ്രീമതി ശാന്തദേവി മൂത്തേടത്ത്, ശശി മുക്കം കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ലിയ, വി. നിസാർ എന്നിവർ സംസാരിച്ചു.
പരിപാടികൾക്ക് ധ്രുവൻ മാമ്പറ്റ, ആബിദ് കൊടിയത്തൂർ, സുബ്രൻ ഓടമണ്ണിൽ, എൻ. എം. ആഷിർ , പ്രീജീ, ആദിൽ കെ. എം , ഷഹന.ഒ.എം എന്നിവർ നേതൃത്വം നൽകി.
Post a Comment