Oct 27, 2024

കോൺക്രീറ്റ് മിക്സർ വാഹനം റെയിൽവേ ട്രാക്കിൽ: വന്ദേഭാരത് സഡൻ ബ്രേക്കിട്ടു, അപകടം വഴിമാറിയത് തലനാരിഴക്ക്


പയ്യന്നൂർ : വൻ ദുരന്തത്തിൽ നിന്ന് തലനാരിക്ക് രക്ഷപ്പെട്ട് തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് എക്സ്പ്രസ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. നിർമാണ പ്രവർത്തനത്തിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്സർ വാഹനം ട്രെയിൻ കടന്നുവരുന്നതിനിടെ റെയിൽവേ ട്രാക്കിൽ കയറിയതാണ് അപകടക്കെണിയായത്.


ഉടൻ ലോക്കോ പൈലറ്റ് സഡൻ ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തിയതോടെയാണ് അപകടം ഒഴിവായത്. അമൃത് ഭാരത് പദ്ധതിയിൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർമാണം നടന്നു വരികയാണ്. ഇതിനായി കൊണ്ടുവന്ന കോൺക്രീറ്റ് മിക്സിങ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. 

ഇതു കണ്ട ഉടൻ ലോക്കോ പൈലറ്റിന്‍റെ ഇടപെടലുണ്ടായത് വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു. സഡൻ ബ്രേക്കിട്ടതോടെ ട്രെയിൻ വേഗത കുറയുകയും വാഹനം ഉടൻ മാറ്റുകയും ചെയ്തു.

റെയിൽവേ പൊലീസ് വാഹനമോടിച്ച ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വാഹനം കസ്റ്റഡിയിലെടുത്തു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only