Oct 18, 2024

ട്വൻ്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.



വടക്കാഞ്ചേരി: 24 ന്യൂസിന്റെ റിപ്പോർട്ടർമാർ സഞ്ചരിച്ച കാറിടിച്ച്‌ പത്താം ക്ലാസ് രണ്ട് വിദ്യാർഥികൾ ക്ക് ദാരുണ അന്ത്യം.

മുഹമ്മദ് ഇസാം ഇക്ബാല്‍ (15), മുഹമ്മദ് റോഷന്‍ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച്‌ എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. തൃശൂര്‍ - പാലക്കാട് ദേശീയപാതയില്‍ വാണിയമ്ബാറയാണ് അപകടം.

വാണിയമ്ബാറ പള്ളിയില്‍ ജുമഅ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടികള്‍. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടതുവശം ചേര്‍ന്ന മണ്‍റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ പാഞ്ഞുവന്ന 24 ന്യൂസിന്റെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത്് നിന്ന് 100 മീറ്റര്‍ മാറിയാണ് അപകടംഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only