മുക്കത്തെ വ്യാപാരിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറും സജീവ പ്രവർത്തകനുമായ അഫ്സൽ പിടി (കുഞ്ഞുട്ടി), പി ടി എം വെജിറ്റബിൾ മുക്കം എന്നവരുടെ മകനാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന
അജ്സൽ പഠനത്തോടൊപ്പം മറ്റു മേഖലകളിലും സജീവ ഇടപെടലുകൾ നടത്തുന്ന ആളാണ്. വിവര സാങ്കേതിക കണ്ടുപിടിത്തങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന മിടുക്കനായ ഒരു വിദ്യാർത്ഥി കൂടിയാണ് അജ്സൽ മോൻ.
കണ്ണ് കാണാത്ത ആളുകൾ അവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും എളുപ്പവും ചിലവ് കുറഞ്ഞതുമായ കണ്ണട കണ്ടുപിടിച്ചാണ് അദ്ദേഹം മികവ് തെളിയിച്ചത്.
കണ്ണ് കാണാത്ത ആളുകൾ ഈ കണ്ണട ധരിച്ച് നടക്കുമ്പോൾ ഒരു മീറ്റർ ദൂരത്ത് വരെയുള്ള തടസ്സങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഈ കണ്ണടയിൽ നിന്നും ഒരു സിഗ്നൽ ശബ്ദം ഉണ്ടാക്കുന്നതാണ്.
ഈ ഒരു കണ്ടുപിടുത്തം മാത്രമല്ല ഇതിനുമുമ്പും നിരവധി വ്യത്യസ്തമാകുന്ന കണ്ടുപിടുത്തങ്ങൾ നടത്തി ഏറെ ശ്രദ്ധേയനായ വിദ്യാർത്ഥി കൂടിയാണ് അജ്സൽ. മഹാരാഷ്ട്രയിൽ വെച്ച് നാളെ നടക്കുന്ന ഇൻറർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്. ഈ വിദ്യാർത്ഥി നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവുംഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
Post a Comment