Oct 29, 2024

എം എസ് ബാബുരാജിനും എ ടി ഉമ്മറിനും കെ രാഘവൻ മാസ്റ്റർക്കും മാനവം ശ്രദ്ധാഞ്ജലിയർപ്പിച്ചു.


മുക്കം:മലയാള സംഗീത സാമ്രാജ്യത്തിലെ സുൽത്താൻമാരായിരുന്ന എം എസ് ബാബുരാജിനും എ ടി ഉമ്മറിനും കെ രാഘവൻ മാസ്റ്റർക്കും മുക്കത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ മാനവം ശ്രദ്ധാഞ്ജലിയർപ്പിച്ചു.

പ്രശസ്ത നാടകഗാന, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. വേദിയിൽ, വയനാട് ദുരന്തത്തെ പ്രമേയമാക്കി ദേശീയ അധ്യാപക പുരസ്കാര ജേതാവ് ഹമീദ് മാസ്റ്റർ രചിച്ച്, മുക്കം സലീം ഈണമിട്ട് പാടിയ ഉറുദു ഗസൽ പ്രകാശനം ചെയ്തു.

ചടങ്ങിൽ, കേരള യൂണിവേഴ്സിറ്റി ഉപകരണ സംഗീതം ബിരുദാനന്തര പരീക്ഷയിൽ വീണ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ നിഷിത സലീം, ബഹുമുഖ മേഖലകളിൽ വിരൽമുദ്ര ചാർത്തിയ ബന്ന ചേന്ദമംഗല്ലൂർ, പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ ബച്ചു ചെറുവാടി എന്നിവരെ ആദരിച്ചു.

പാട്ടെഴുത്തുകാരനും കവിയുമായ സലാംക ഫോക്കസ് മാൾ മുഖ്യാതിഥിയായി. നജീബ് ചേന്ദമംഗല്ലൂർ, സുബൈർ അത്തൂളി, ഉമശ്രീ കിഴക്കുമ്പാട്ട്, എൻ അബദുൽ സത്താർ തുടങ്ങിയവർ സംസാരിച്ചു.

മലബാർ ഖരാന എന്ന നാമഥേയത്തിൽ സംഘടിപ്പിച്ച ഗാനാർച്ചനയിൽ മുക്കത്തെയും സമീപത്തെയും പാട്ടുകാർ മൂവരുടെയും ഗാനങ്ങൾ ആലപിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only