കൂടരത്തി : കായിക മേഖലയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി കക്കാടം പൊയിൽ ജി.എൽ.പി സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തിരുവമ്പാടിയിലെ മെസ്റ്റി മെഡോസ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജേഴ്സി ഏർപ്പെടുത്തി.
ഇതോടനുബന്ധിച്ച് സ്ക്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി സീന ബിജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പിടി ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടരി ഡോക്ടർ ബെസ്റ്റി ജോസ്, ട്രഷറർ ഷാജി ഫിലിപ്പ്, ഡോക്ടർ സന്തോഷ് എൻ എസ്, മെൽബിൻ അഗസ്റ്റിൻ മുതലായവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ മജീദ് കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീജേഷ് എം.ആർ നന്ദിയും പറഞ്ഞു.
Post a Comment