Oct 24, 2024

ജില്ലാ കായിക മേള ഓവറോളിന്റെ സുവർണ്ണ ശോഭയിൽ പുല്ലുരാംപാറ സ്കൂൾ


തിരുവമ്പാടി :

ജില്ലാ കായിക മേളയിൽ തുടർച്ചയായ പതിനഞ്ചാം വർഷവും പുല്ലൂരാംപാറസെന്റ് ജോസഫ്സ് സ്കൂൾ ഓവർ ഓൾ ചാമ്പ്യൻമാരായി.
25 സ്വർണ്ണവും 12 വെള്ളിയും 15 വെങ്കലവും അടക്കം 176 പോയന്റു കളാണ് നേടിയത്.സബ് ജൂനിയർ ഗേൾസ്,സബ് 
ജൂനിയർ ബോയ്സ്,ജൂനിയർ ബോയ്സ്,സീനിയർ ഗേൾസ്,
 സീനിയർ ബോയ്സ്,
ബെസ്റ്റ് സ്കൂൾ സീനിയർ, ബെസ്റ്റ്സ്കൂൾ ജൂനിയർ തുടങ്ങി വിവിധ ഇനങ്ങളിൽ സ്കൂൾ 
 ഓവർ ഓൾ ചാമ്പ്യൻഷിപ്പ് നേടി.പെൺകുട്ടികളുടെ മത്സരത്തിൽ നിവ്യ ജോഷി വ്യക്തിഗത ചാമ്പ്യനായി. ജെസ്വിൻ ജോൺ സിജോ,നിവ്യ ജോഷി,  ഡെന ഡോണി ,ഡോണ അനിൽ , സർഗ സുരേഷ്, ജോയൽ ജേക്കബ് അനീഷ് , അന്ന റെയ്ച്ചൽ തോമസ്, ജിഷ്ന ഷാജി, എൽസിറ്റ് മരിയ മാത്യൂ, ഷാരോൺ ശങ്കർ, മയൂഖി വി.പി, അഭിനവ് മാത്യൂ, പ്രണവ് ഷാജി, ഫസിൻ ജലീൽ, മുഹമ്മദ് എ , അജിൽ ബിജു, ഡെന അനിൽ, ആൽബിൻ ബോബി, ഡോണ എലിസബത്ത് സെബാസ്റ്റ്യൻ എന്നിവർ സ്വർണ്ണ മെഡൽ സ്വന്തമാക്കി. പുല്ലൂരാംപാറയുടെ അഭിമാനതാരങ്ങൾക്ക് പൗരാവലിയുടെയുംഅദ്ധ്യാപക രക്ഷാ കർത്തൃ സമിതിയുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ അനു മോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.കുട്ടികൾക്ക് പരിശീലനം നൽകുന്ന മലബാർ സ്പോർട്സ് അക്കാദമി  പരിശീലകരായ ആഷിക്, ഡോണി,ധനൂപ് ഗോപി, മനോജ്‌ ചെറിയാൻ, അക്കാഡമി കൺവീനർ കുര്യൻ ടി ടി,കായികാധ്യാപിക ജോളി തോമസ്, അനുപമ ജോസഫ്, വാർഡൻ ഷിജി ജോബി എന്നിവരെയും കായിക താരങ്ങളെയും ചടങ്ങിൽ ആദരിച്ചു.
സ്കൂൾ പി ടി എ പ്രസിഡന്റ്‌ വിൽസൺ താഴത്തു പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ആന്റണി കെ. ജെ, ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ, അക്കാഡമി പ്രസിഡന്റ്‌ പി. ടി അഗസ്റ്റിൻ,പി ടി എ വൈസ് പ്രസിഡന്റ്‌ ബോസ് മാത്യു, എക്സിക്യൂട്ടീവ് അംഗം പ്രിൻസ് താളനാനി,അക്കാദമി ട്രഷർ സോമൻ, വ്യാപാരി പ്രതിനിധി ജെയ്സൺ മണികൊമ്പിൽ, അധ്യാപകരായ ജോളി തോമസ്,  ബിജു ഫ്രാൻസിസ്, റെജി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only