Oct 24, 2024

ജെൻഡർ സെൻസിറ്റയ്സേഷൻ, ലീഗൽ അവയർനെസ് ബോധവൽക്കരണം നടത്തി


കോടഞ്ചേരി : കോടഞ്ചേരി ഗവണ്മെന്റ് കോളേജ് വിമൺ സെല്ലും,നാഷണൽ സർവീസ് സ്കീമും,മോണ്ടലീസ് ഇന്റർനാഷണലിന്റെ “കോകോ ലൈഫ്” സി എസ് ആർ പ്രോജെക്ടിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന ആഫ്പ്രോയും സംയുക്തമായി കോടഞ്ചേരി ഗവണ്മെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കായി ജെൻഡർ സെൻസിറ്റയ്സേഷൻ, ലീഗൽ അവയർനെസ് എന്നീ വിഷയങ്ങളിൽ കുട്ടികളിലെ ബോധവത്കരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ആഫ്പ്രോയുടെ നേതൃത്വത്തിൽ നൂറു മെൻസ്‌ട്രുൽ കപ്പുകൾ കോളേജിലെ വിദ്യാർത്ഥിനികൾക്ക് വേണ്ടി കൈമാറി

അലക്സ്‌ തോമസ് (പഞ്ചായത്ത് പ്രസിഡന്റ്‌) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും, സ്വാഗതം ഡോ. സുമ എം വി (വിമൺ സെൽ കൺവീനവർ) നിർവഹിക്കുകയും, ഡോ. വൈ സി ഇബ്രാഹിം (പ്രിൻസിപ്പൽ) അധ്യക്ഷത വഹിക്കുകയും, വൈസ് ചെയർപേഴ്സൺ മുബീന നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കാര്യപരിപാടിയുടെ ഭാഗമായി അഫ്പ്രോ പ്രവർത്തകർ ആയ ഐശ്വര്യ, അഭിരാമി, അശ്വതി എന്നിവർ കാര്യ വിഷയത്തെ ആസ്പതമാക്കി വേദിയിൽ സംസാരിക്കുകയും ശിഖ ശ്രീ, അഭിജിത്ത് എന്നിവർ ഭാഗമാവുകയും ചെയ്തു .

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only