കൂടരഞ്ഞി :കേന്ദ്ര സംസ്ഥാന സർക്കാരുകളോടുള്ള യുവാക്കളുടെ പ്രതിക്ഷേധം ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന്
തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പറഞ്ഞു. വയനാട് പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി. വൈ.ഫ് കൂടരഞ്ഞി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കൂടരഞ്ഞി പഞ്ചായത്ത് തെരെഞ്ഞടുപ്പ് നിരീക്ഷകൻ ബി പി റഷീദ് മുഖ്യ പ്രഭാഷണം നടത്തി .
ജോർജ് കുട്ടി കക്കാടം പൊയിൽ അദ്ധ്യക്ഷനായി.
എ.ഐ അബ്ദുൾ ജബ്ബാർ,സണ്ണി പെരുകിലം തറപ്പേൽ,അബ്ദുൾ റഷീദ് മൗലവി,ജലീൽ പാലയാം പറമ്പിൽ ഷാജി പൊന്നമ്പയിൽ, ഗിൽഗ ജോസ്,റഷീദ് നൈനുകുന്നേൽ,
വിമൽ കെ ജോസഫ് എന്നിവർ സംസാരിച്ചു.
Post a Comment