മുക്കം : തെറ്റായ വാർത്ത നൽകി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി എന്നും തങ്ങളുടെ ക്ലബ്ബിന്റെ നിഷ്പക്ഷ പ്രവർത്തനങ്ങളെ സമൂഹത്തിൽ അപകീർത്തിപ്പെടുത്തി എന്നും ആരോപിച്ചു കുമാരനെല്ലൂർ ഗേറ്റും പടി *എസ്റ്റേറ്റ് ഗേറ്റിൽ COSCO ARTS & SPORTS CLUB അംഗങ്ങൾ മാധ്യമം പത്രം കത്തിച്ചു പ്രതിഷേധിച്ചു.*
എസ്റ്റേറ്റ് ഗേറ്റ് അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന TV ബൂത്തിൽ വർഷങ്ങളായി TV ഇല്ലാത്തത് സൂചിപ്പിച്ചു കൊണ്ട് COSCO CLUB വിവിധ ജന പ്രതിനിധികളെ ബന്ധപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. .ശേഷം മുൻപ് മുടങ്ങിയ അപേക്ഷ വീണ്ടും പരിശോധിച്ചു ജില്ലാ പഞ്ചായത്ത് അംഗം കഴിഞ്ഞ ദിവസം TV അനുവദിക്കുകയും അത് ക്ലബിന് കൈമാറുകയും ചെയ്തിരുന്നു..ഇതിനു വേണ്ട ഇടപെടലുകൾ നടത്തിയ ക്ലബ് സെക്രട്ടറി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി കൂടെ ആണ് എന്ന കാരണത്താൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയെയും ജില്ലാ പഞ്ചായത്ത് മെമ്പറുടെ പാർട്ടിയെയും യോജിപ്പിച് കാരശ്ശേരിയിൽ ലീഗ്-സിപിഎം എന്ന തലക്കെട്ടോടെ കഴിഞ്ഞ 20 വർഷത്തിലധികമായി നാട്ടിൽ പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ ഒരു പ്രോഗ്രാമിനെയും ക്ലബ്ബിനെയും രാഷ്ട്രീയപരമായി ചിത്രീകരിക്കുകയാണ് മാധ്യമം പത്രം ചെയ്തത്...
Cosco ക്ലബ് സെക്രട്ടറിക്കും TV അനുവദിച്ച മെമ്പർക്കും അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ക്ലബ് എസ്റ്റേറ്റ് ഗേറ്റിൽ വച്ച ഫ്ലെക്സിലെ ക്ലബ്ബിനെ സൂചിപ്പിക്കുന്ന ഭാഗം കട്ട് ചെയ്ത് ഒഴിവാക്കി സമൂഹത്തിൽ ക്ലബ്ബിനെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ഇതുമായി ബന്ധമില്ലാത്ത മറ്റൊരു തലക്കെട്ടോടെ പ്രസിദ്ധീകരിക്കുകയായിരുന്നു ..
യാഥാർഥ്യമാന്വേഷിക്കാതെ മറ്റു പത്രങ്ങളൊക്കെ പ്രസിദ്ധീകരിക്കാൻ തയ്യാറാവാതിരുന്ന തെറ്റായ വാർത്ത പ്രസിദ്ധീകരിച്ച
മാധ്യമം പത്രം മാപ്പ് പറയണമെന്നും അടുത്ത ദിവസം തന്നെ പത്രത്തിൽ തിരുത്തു നൽകണമെന്നും തെറ്റായ വാർത്ത നൽകാൻ പ്രേരിപ്പിച്ചു സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നു കാട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു
Post a Comment