Nov 30, 2024

ദിശ 2024 കരിയർ എക്സ്പോയിൽ പങ്കെടുത്തു


കോടഞ്ചേരി:വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച *ദിശ 2024* കരിയർ എക്സ്പോ പ്രോഗ്രാമിൽ പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠന സാധ്യതകളും, കരിയർ ഓപ്പർച്യൂണിറ്റീസും നേരിട്ടു മനസ്സിലാക്കുന്നതിന് വേണ്ടി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസിലിംഗ് നടപ്പാക്കുന്ന പദ്ധതിയാണ് ദിശ ഹയർ എഡ്യൂക്കേഷൻ എക്സ്പോ. 

 എൻ ഐ റ്റി, ഐ.ഐ.എം കാലിക്കറ്റ്, ഹോസ്പിറ്റലിൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യുട്ട്, ഡയറ്റ്, ഇന്ത്യൻ ആർമി റിക്രൂട്ട്മെന്റ് ടീം, കോഴിക്കോട് മെഡിക്കൽ കോളേജ്, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി, വിവിധ പോളിടെക്നിക്കുകൾ, ഐടിഐകൾ, കെൽട്രോൺ, എൽബിഎസ്, സിപ്പറ്റ്, റോബോട്ടിക് അസോസിയേഷൻ, ഫുഡ് ഗ്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, സി എം എ ചാപ്റ്റർ, തുടങ്ങി ഇരുപതോളം സ്റ്റാളുകളും, വിവിധ കരിയർ മേഖലയിലെ സെഷൻസും ഉൾപ്പെടുത്തി കൊണ്ടാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിനുശേഷം വരുന്ന വിവിധങ്ങളായ പഠനമേഖലകൾ, ജോലി സാദ്ധ്യതകൾ, മികച്ച പഠന സ്ഥാപനങ്ങൾ, സൗജന്യ ആപ്റ്റിട്യൂട് ടെസ്റ്റ് തുടങ്ങിയവയെക്കുറിച്ചുള്ള നൂതനമായ അറിവുകൾ നേടാൻ പ്രസ്തുത യാത്ര വിദ്യാർത്ഥികളെ സഹായിച്ചു.

 സയൻസ് കൊമേഴ്സ് ബാച്ചുകളിലെ 50 വിദ്യാർത്ഥികളാണ് പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്തത്.

മാനേജ്മെന്റ് പ്രതിനിധിയും അധ്യാപികയുമായ സി. സുധർമ്മ എസ് ഐ സി, കരിയർ ഗൈഡൻസ് കോഡിനേറ്റർ ലിമ കെ ജോസ്, പ്രിൻസിപ്പൽ എന്നിവർ കരിയർ യാത്രയ്ക്ക് നേതൃത്വം നൽകി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only