Nov 30, 2024

ആയുഷ് മെഡിക്കൽ ക്യമ്പ് സംഘടിച്ചു


കോടഞ്ചേരി :
സാമൂഹിക ഐക്യദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും പട്ടിക ജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ചെമ്പുകടവ് അംബേദ്കർ ഉന്നതി സാംസ്‌കാരിക നിലയത്തിൽ വെച്ച് ഗവ ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് &വെൽനസ് സെൻ്റർ വട്ടച്ചിറയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളി ബ്ലോക്ക് തല ആയുഷ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അലക്സ്‌ തോമസ് ചെമ്പകശ്ശേരി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

 ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേർസണും വാർഡ് മെമ്പറുമായ ശ്രീമതി.വനജ വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ

 കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി.ബുഷ്‌റ ഷാഫി മുഖ്യതിഥി ആയിരുന്നു. 

വാർഡ് മെമ്പർമാരായ ശ്രീമതി. സിസിലി ജേക്കബ് കോട്ടുപ്പള്ളി, ശ്രീമതി. റോസ്‌ലി മാത്യു മാണിക്കൊമ്പേൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.പുതുപ്പാടി എസ്.സി.പി.എച്ച്.എച്ച്. സി മെഡിക്കൽ ഓഫീസർ ഡോ.അഞ്ജലിരാജ് ശാരീരിക മാനസിക ആരോഗ്യത്തെക്കുറിച്ച് ക്ലാസ് എടുത്തു.

വട്ടച്ചിറ സർക്കാർ ഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽഓഫീസർ ഡോ.ജാരിയ റഹ്മത്ത് എ.ജെ.,ഡോ അഞ്ജലിരാജ് എന്നിവർ രോഗികളെ പരിശോധിച്ചു.

നെല്ലിപ്പൊയിൽ സർക്കാർ ഹോമിയോ ഡിസ്‌പെൻസറിയിലെ യോഗ ഇൻസ്ട്രക്ടർ ഡോ.ആശ ജോസഫ് യോഗ പരിശീലനം നൽകി.

ക്യാമ്പ് 2 മണിയോടെ അവസാനിച്ചു. 33 പേർ ക്യാമ്പിൽ പങ്കെടുത്തു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only