Nov 28, 2024

ചങ്ങാതിക്ക് ഒരു കൈത്താങ്ങ് ഹുസൈൻ കൽപൂരിന്റെ വീട് നിർമ്മാണത്തിലേക്ക് ആദ്യ ഫണ്ട് കൈമാറി


കൂടരഞ്ഞി : ചങ്ങാതിക്ക് അലിഫിൻ്റെ കൈത്താങ്ങ് ഹുസൈൻ കൽപൂരിന്റെ വീട് നിർമ്മാണത്തിലേക്ക് ആദ്യത്തെ ഫണ്ട് സമാഹരണം അലിഫ് ഇംഗ്ലീഷ് സ്കൂൾ കൂടരഞ്ഞി അഡ്വക്കേറ്റ് ഷമീർ കുന്ദമംഗലത്തിൻ്റെകരങ്ങളിൽ ഏൽപ്പിച്ചു.

കെ. ഐ. സി. എസ് പ്രസിഡണ്ടും അസ്മി കോഡിനേറ്ററുമായ ഷിഹാബുദ്ദീൻ കോപ്പിലാക്കലിൻ്റെ അദ്ധ്യക്ഷതയിൽ മഹല്ല് സെക്രട്ടറി ഷുകൂർ മിനർവ്വ ഷമീർ കുന്ദമംഗലത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. സ്പോട്സിൽ പങ്കെടുത്ത അലി ഫിലെ മുഴുവൻ വിദ്യാർത്ഥികളേയും സർട്ടിഫിക്കറ്റും മെഡലും നല്കി ആദരിച്ചു. 

ദാറുൽ ഉലൂം ഹെഡ്മാസ്റ്റർ ജാബിർ മാസ്റ്റർ, 
കെ.ഐ.സി.എസ് വൈസ് പ്രസി: -ബഷീർ ചെറുവറ്റപ്പോയിൽ, കെ.ഐ.സി.എസ് സെക്രട്ടറി മുജീബ് കാട്ടിലകണ്ടി, കെ.ഐ.സി. എസ് ട്രഷറർ നാസർ കോപ്പിലാക്കൽ, നെസീർ തട പറമ്പിൽ, ആരിഫ് കളത്തിങ്ങൽ, മനാഫ് ചങ്ങന കുന്നേൽ, മുഹമ്മദ് റാഫി, മുഹ്സിന ജാബിർ, ജംസ് ന ഹംസ, എം .പി.ടി പ്രസി. റംഷീന കൂടരഞ്ഞി റെജീന അസീസ്, അലിഫ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ പ്രസീന സുരേന്ദ്രൻ സ്വാഗതവും അലിഫ് പി.ടി.എ പ്രസി: - അബ്ദുൽ സലീം മരവെട്ടിക്കൽ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only