കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ്ജ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ NSS യൂണിറ്റിൻ്റെ നേതൃത്വത്തിൽ കല്ലന്ത്രമേട് അംഗനവാടിയിൽ വച്ച് ശിശുദിനം ആഘോഷിച്ചു.
പാട്ടും കളിയും ചിരിയുമായി എൻഎസ്എസ് വോളണ്ടിയേഴ്സ് പൂമ്പാറ്റകളെപ്പോലെ അംഗനവാടിയിലെ കുട്ടികൾക്കൊപ്പം ചേർന്നു. കോടഞ്ചേരി പി എച്ച് സിയിലെ കൗൺസിലിംഗ് സൈക്കോളജിസ്റ്റായ ഷീന റ്റി സി വോളണ്ടിയേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ MLSP സ്റ്റാഫ് നേഴ്സ് ഷമീന വളണ്ടിയേഴ്സിനു ആശംസകൾ നേർന്നു.
വോളണ്ടിയേഴ്സ് നൽകിയ മധുരവും സ്നേഹ സമ്മാനങ്ങളും അംഗനവാടി കുട്ടികൾക്ക് ഇരട്ടി സന്തോഷം നൽകി.
വീണ്ടും ഒരിക്കൽ കൂടി ശൈശവത്തിലെ സന്തോഷം നിറഞ്ഞ കാലം ഗൃഹാതുരത്വത്തിന്റെ ഓർമ്മകളിലേയ്ക്ക് എൻഎസ്എസ് വളണ്ടിയേഴ്സ് നയിക്കപ്പെട്ടു. അംഗനവാടി അദ്ധ്യാപിക മോളി കുര്യൻ ഏവർക്കും നന്ദി അറിയിച്ചു.
NSS പ്രോഗ്രാം ഓഫീസർ സ്മിത കെ , സിസ്റ്റർ സുധർമ എസ്ഐ സി എന്നിവർ നേതൃത്വം നൽകി.
Post a Comment