കോടഞ്ചേരി: വിനോദ സഞ്ചാര കേന്ദ്രമായ തുഷാര ഗിരിയുടെ പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കെത്തിക്കാൻ സോഷ്യൽ മീഡിയ താരങ്ങളായ ഒരു സംഘം ഇൻഫ്ളുവൻസേഴ്സ് തുഷാരഗിരിയിൽ എത്തി. കോടഞ്ചേരി , കക്കാടംപൊയിൽ, പൂവാറംതോട് ഭാഗങ്ങളുടെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള സംഘം ആദ്യ ദിനം തുഷാര ഗിരിയിലെത്തിയത്.
തുഷാരഗിരി ടൂറിസം വികസന സമിതിയുടെ ഉദ്ഘാടനവും ഇൻഫ്ളുവൻസേഴ്സ് സംഗമവും നടത്തി.
തുടർന്ന് തുഷാരഗിരി മൂന്നാം വെള്ളച്ചാട്ടത്തിലേക്ക് 30 ഓളം വ്ളോഗർമാർ ട്രക്കിംഗ് നടത്തി. തുഷാരഗിരി മൂന്നാം വെള്ളച്ചാട്ടത്തിലേക്ക് ഡിസംബർ ഒന്ന് മുതൽ പൊതുജനങ്ങൾക്കും പ്രത്യേക പാസ് മുഖേന പ്രവേശനം അനുവദിക്കും.
ചടങ്ങിൽ വാർഡ് മെമ്പർ സിസിലി ജേക്കബ് കൊട്ടപ്പുള്ളി അധ്യക്ഷയായിരുന്നു. പ്രമുഖ വ്ളോഗർ റിൻസിസ് കിച്ചൻ റിൻസി ജോൺസൺ സ്വാഗതം ആശംസിച്ചു. ഡ്രീം കേരള മീറ്റപ്പ് സ്ഥാപകൻ ജോൺസൺ കുന്നത്ത്, ഡി.റ്റി.പി.സി മാനേജർ ഷെല്ലി കുന്നേൽ ,ബെനിറ്റോ ചാക്കോ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.വിജയൻ ഷിബു പുത്തൻപുരക്കൽ, പോൾസൺ അറക്കൽ, റോഷൻ കൈനടി ,ഡ്രീം കേരള കോഡിനേറ്റർ ഷിബു വയനാട് തുടങ്ങിയവർ സംസാരിച്ചു. ഹണി റോക്ക് റിസോർട്ട്, തുഷാരഗിരിയാണ് ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്.

Post a Comment