Nov 27, 2024

മാതാപിതാക്കളുമായുള്ള ദൃഢബന്ധം കുട്ടികളെ നേർവഴിയിൽ നയിക്കും: ഫിലിപ്പ് മമ്പാട്


കോടഞ്ചേരി: നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ സ്കൂൾ ജാഗ്രത സമിതിയുടെയും വ്യക്തിത്വവികസന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയഇൻഫ്ലുവൻസറും, സിവിൽ പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാട് കുട്ടികൾക്ക് ക്ലാസുകൾ നൽകി .

ലോകം ലഹരിയിൽ മുങ്ങിക്കൊണ്ടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ അറിവും തിരിച്ചറിവും ഉള്ളവരായി മാറണം. ഗുരുവിന്റെ ശിക്ഷണം കിട്ടിയ ശിഷ്യരാണ് ഏറ്റവും മികച്ചവരായി മാറുന്നത് എന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി. മാതാപിതാക്കളുമായുള്ള ഊഷ്മളമായ ബന്ധം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ അദ്ദേഹം അമ്മയുമായുള്ള പൊക്കിൾക്കൊടിബന്ധം ഒരിക്കലും മറക്കരുത് എന്നും കുട്ടികളെ സ്നേഹപൂർവ്വം ഉദ്ബോധിപ്പിച്ചു.കൗമാരക്കാരുടെ മനസറിഞ്ഞ് ഹൃദയം കീഴടക്കിയ ഈ പോലീസ് ഉദ്യോഗസ്ഥനെ കുട്ടികൾ ആവേശത്തോടെ ശ്രവിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് വിൽസൺ തറപ്പേൽ , സിസ്റ്റർ സ്വപ്ന തോമസ് , സിസ്റ്റർ അന്നമ്മ കെ.ടി , ജോസഫ് കുര്യൻ ,ആൽബിൻ ജോസഫ്, ജിൽന വിനോദ് എന്നിവർ സംസാരിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only