Nov 22, 2024

വയോജന ഭിന്നശേഷി സഹായ ഉപകരണ വിതരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണത്തിന്റെ മൂന്നോടിയായി വയോജന ഭിന്നശേഷി സഹായ ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ജമീലാ അസീസ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്,
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റിയാനസ് സുബൈർ, ലീലാമ്മ കണ്ടത്തിൽ , സൂസൻ വർഗീസ് , ഷാജി മുട്ടത്ത് , റീന സാബു ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറ കണ്ടത്തിൽ വയോജന ക്ലബ്ബ് പ്രതിനിധി സിസി ആൻഡ്രൂസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

മെഡിക്കൽ ക്യാമ്പിൽ ഭിന്നശേഷിക്കാരായ 33 ആളുകളും വയോജന വിഭാഗത്തിൽ 80 ആളുകളും ക്യാമ്പിൽ പങ്കെടുത്ത് പരിശോധനകൾ പൂർത്തീകരിച്ച് സഹായ ഉപകരണങ്ങൾക്ക് അർഹരായി.

ക്യാമ്പുകൾക്ക് ഡോക്ടർ സന്ദീപ് ഓർത്തോ സ്പെഷ്യലിസ്റ്റ്, ഡോക്ടർ ദിവ്യ ഇഎൻഡി സ്പെഷലിസ്റ്റ്', ഓഡിയോളജിസ്റ്റ് ഐശ്വര്യ ജോസഫ്, 
കെൽട്രോൺ അസിസ്റ്റൻറ് വൺ ഷഹബാസ്, വികലാംഗ ക്ഷേമ കോർപ്പറേഷൻ ഉദ്യോഗസ്ഥനായ അജ്മൽ '
ഐസിഡിഎസ് സൂപ്പർവൈസർ സബന പി , കമ്മൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ഡോണ ഫ്രാൻസിസ്, അംഗൻവാടി വർക്കർമാരായ ലൈല വി എ ,സോളി ദേവസ്യ,മേരിക്കുട്ടി സേവ്യർ, ജിൻഷ പി പി .അഞ്ചു വി എം ,ബിന്ദു വി കെ ,ജിൻസി ജേക്കബ് ശ്രീലത പി
എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.

 വയോജന സഹായ ഉപകരണങ്ങൾ ആയ വീൽ ചെയർ, വാക്കർ, ഹിയറിങ്ങ് എയ്ഡ് എന്നിവ എന്നിവയാണ് വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ വകയിരുത്തി  ഗുണഭോക്താക്കൾക്ക് ആവശ്യമായ സഹായവും ഉപകരണങ്ങൾ ലഭ്യമാക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only