Nov 4, 2024

വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷികാവബോധം നല്‍കി എ ജി എസ്


കോടഞ്ചേരി :നോളജ് സിറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ കാര്‍ഷികാവബോധം വളര്‍ത്താനായി അലിഫ് ഗ്ലോബല്‍ സ്‌കൂളില്‍ എ ജി എസ് അഗ്രോത്സവ് സംഘടിപ്പിച്ചു. സ്‌കൂള്‍ പരിസരത്ത് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടത്തിയ കരനെല്ല് കൃഷിയുടെ വിളവെടുപ്പ് അഗ്രോത്സവിന്റെ ഭാഗമായി നടന്നു. വിളവെടുപ്പിന് കോടഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസര്‍ രമ്യ രാജന്‍ നേതൃത്വം നല്‍കി.

മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം ഓരോരുത്തര്‍ക്കും ലഭിക്കുന്നതിനായി അധ്വാനിക്കുന്ന കര്‍ഷകരെയും കൃഷിയെയും അടുത്തറിയാന്‍ ഇത്തരം സംരംഭങ്ങള്‍ വഴിവെക്കുമെന്ന് അവര്‍ പറഞ്ഞു. അതുവഴി ഭക്ഷണത്തിന്റെ മൂല്യം ബോധ്യമാകുമെന്നും വലിച്ചെറിയുന്നതില്‍ നിന്ന് നമ്മെ പിന്തിരിപ്പിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലി അബ്ദുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ സയ്യിദ് ഫസല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സലീം ആര്‍ ഇ സി, മോറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് തുലൈബ് അസ്ഹരി സംബന്ധിച്ചു. പ്രോഗ്രാം കോ- ഓഡിനേറ്റര്‍ ഡോ. മേഘ പി യു സ്വാഗതവും അക്കാദമിക് കോഡിനേറ്റര്‍ ഹമീദ ബാനു നന്ദിയും പറഞ്ഞു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only